പുൽപ്പള്ളി: പുതുതായി നിർമിച്ച ഹാളിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും വൈഎംസിഎ കേരള റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് നിർവഹിച്ചു. തോമസ് ഒറ്റക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ. സ്റ്റീഫൻ മുടക്കോടിയിൽ മുഖ്യപ്രഭാഷണം നടത്തി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുൽപ്പള്ളി വൈഎംസിഎയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ലിയോ ടോം, നോബി പള്ളിത്തറ, റെജി വർഗീസ്, ജയിംസ് ജോസഫ്, മേഴ്സി ബെന്നി, രാജൻ തോമസ്, ബിജു തിണ്ടിയത്ത്, ഷാജി മുത്തുമാംകുഴിയിൽ, ജീനിഷ് ചീനികുഴിയിൽ, ഷിനോജ് കണ്ണംന്പള്ളി, അജി ഏബ്രാഹം, സണ്ണി മടക്കിയഹങ്കൽ, പി.വി. ടോമി, തങ്കച്ചൻ പാറക്കൽ, ചാർളി പാപ്പിനിശേരി, സ്കറിയ മാന്പള്ളി, റെജി, പുല്ലാട്ട്, ആൽബിൻ ഉണ്ണിപ്പള്ളി എന്നിവർ പ്രസംഗിച്ചു.